¡Sorpréndeme!

മകനെ കൊന്ന് കത്തിച്ച സംഭവം , പുതിയ വെളിപ്പെടുത്തലുകൾ | Oneindia Malayalam

2018-01-18 1,017 Dailymotion

കൊല്ലം കൊട്ടിയത്ത് അമ്മ മകനെ കൊന്ന് കത്തിച്ച സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ തിരുവനന്തപുരം നന്തന്‍ കോട് കേഡല്‍ ജിന്‍സണ്‍ എന്ന യുവാവ് അമ്മയും അച്ഛനും അടക്കം നാല് പേരെ കൊന്ന് കത്തിച്ച സംഭവത്തെപ്പോലെ തന്നെ അവിശ്വസനീയമാണ് കൊട്ടിയത്തെ കൊലപാതകവും. കൊല്ലപ്പെട്ട പതിനാലുകാരന്‍ ജിത്തു ജോബിന്റെ അമ്മ ജയമോളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതിക്രൂരമായ കൊലപാതകം യാതൊരു വിധ കൂസലുമില്ലാതെയാണ് ജയ പോലീസുകാർക്ക് മുന്നിൽ വിവരിച്ചത്. കൊല ചെയ്യാന്‍ പല കാരണങ്ങളാണ് ജയ പോലീസിനോട് പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണ സംഘം ആശയക്കുഴപ്പത്തിലാണ്. അതേസമയം ജയമോളുടെ ഭര്‍ത്താവ് ജോബ് ഭാര്യയേയും മകനേയും കുറിച്ച് പോലീസിനോട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോള്‍, കുരീപ്പള്ളി സ്വദേശിയായ ട്യൂട്ടോറിയല്‍ അധ്യാപകന്‍ എന്നിവരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് മനസ്സിലായതോടെ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു. താന്‍ ഒറ്റയ്ക്കാണ് മകനായ ജിത്തുവിനെ കൊന്നതെന്ന് ജയമോള്‍ പോലീസിനോട് സമ്മതിച്ചു കഴിഞ്ഞു.സ്വന്തം മകനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് യാതൊരു വികാരവും കൂടാതെയാണ് ജയമോള്‍ പോലീസുകാര്‍ക്ക് മുന്നില്‍ വിവരിച്ചത്.